

അച്ചടക്കലംഘനം നടത്തിയതിന് യഹ്യയുടെ താല്‍ക്കാലിക അംഗത്വം റദ്ദാക്കാന്‍ ചീഫ് കമാന്‍ഡര്‍ തീരുമാനം എടുക്കുകയും അതറിയിച്ചു കൊണ്ടു കത്തു നല്‍കുകയും ചെയ്‌തപ്പോള്‍ ആ മുന്‍പോരാളി ഭീഷണി മുഴക്കിയെങ്കിലും പോരാളികള്‍ അതു കാര്യമാക്കിയിരുന്നില്ല. എന്നാല്‍ രണ്ടാം പക്കം തന്നെ കളി കാര്യമായി. കമാന്‍ഡര്‍ ഉണര്‍ന്നെണീക്കുമ്പോള്‍ വലതുകണ്‍തടം തടിച്ചു ചുവപ്പണിഞ്ഞിരിക്കുന്നു. പിടലിയുടെ പിറകിലും ഇതു തന്നെ അവസ്ഥ. രാവിലെ അത്ര ഗുരുതരമല്ലെങ്കിലും വൈകീട്ടോടെ കണ്ണുതുറക്കാന്‍ കൂടി പറ്റാത്ത അവസ്ഥയായി. കാരണം അന്വേഷിച്ച് അധികം ചുറ്റിത്തിരിയേണ്ടിവന്നില്ല. ഷെര്‍ലക് ഹോംസിന്റെ ബുദ്ധിപാടവവും ജെയിംസ് ബോണ്ടിന്റെ കരുത്തും സംയോജിച്ച കമാന്‍ഡറിന്റെയും പോരാളികളുടെയും ആദ്യഘട്ട അന്വേഷണത്തില്‍ തന്നെ കള്ളി വെളിച്ചത്തായി. തലേന്ന് രാത്രി സ്‌നേഹം കൂടി മുന്‍പോരാളിയും പുതിയ കൂട്ടാളിയും നവതോറബോറയില്‍ പ്രവേശിച്ചിരുന്നു. ചില പോരാളികള്‍ റെഡ്‌സ്‌ട്രീറ്റില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായുള്ള കടുത്ത നുണയും കുതന്ത്രവുമാണ് മുന്‍പോരാളി അപ്പോള്‍ പ്രയോഗിച്ചത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന വൈദേശിക ശക്തികളുടെ തന്ത്രം കടമെടുക്കാനായിരുന്നു വിദ്വാന്റെ ശ്രമം. എന്നാല്‍ മുന്‍പോരാളി മനസ്സില്‍ കണ്ടപ്പോള്‍ കമാന്‍ഡറത് മാനത്ത് കണ്ടു. വിദ്യ മനസ്സിലിരിക്കട്ടെ പോരാളികളെന്നും ഒറ്റക്കെട്ടാണെന്നും ആ കഞ്ഞിക്കു വെച്ച വെള്ളം അടുപ്പത്തു നിന്നു വാങ്ങിവയ്‌ക്കാനും കമാന്‍ഡര്‍ തുറന്നടിച്ചു. വല്ലാത്ത നിരാശയിലായിരുന്നു മുന്‍പോരാളി അന്നു തിരിച്ചുപോയത്. എന്നാല്‍ രാവിലെ ബോധ്യമായി മുന്‍പോരാളി കമാന്‍ഡറെയും പോരാളികളെയും നശിപ്പിക്കാന്‍ ജൈവായുധം പ്രയോഗിക്കാനാണ് തോറബോറയില്‍ എത്തിയതെന്ന്. കമാന്‍ഡറുടെ മനോധൈര്യം സമ്മതിക്കേണ്ടതു തന്നെ. എത്ര ശക്തിയേറിയ മരുന്നാണ് മുന്‍ പോരാളി പ്രയോഗിച്ചത്. എന്നിട്ടും കണ്ടില്ലേ നല്ല പയറുമണി പോലെ ഓടിച്ചാടി നടക്കുന്നത്. ഉച്ചയ്‌ക്ക് യുദ്ധക്കളത്തില്‍ (ഓഫിസില്‍) എത്തിയപ്പോള്‍ മുന്‍പോരാളി ആശ്ചര്യത്തോടെ ചോദിക്കുകയും ചെയ്‌തു എന്തുപറ്റി കണ്ണിനെന്ന്. വീണുപോവുമെന്ന് കരുതിയിട്ടും പോരാടാനെത്തിയപ്പോളുണ്ടായ അദ്‌ഭുതമായിരുന്ന ആ സ്വരത്തില്‍ നിഴലിച്ചതെന്ന് കമാന്‍ഡര്‍ പിന്നീട് പോരാളികളോടു വ്യക്തമാക്കി. പോരാളികളുടെ കൈയില്‍ മൃതസഞ്‌ജീവനി ഉണ്ടെന്ന് ആ പാവം അറിയാത്തതില്‍ തോറബോറ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുന്നു.
മുന്‍പോരാളി റെഡ്‌സ്‌ട്രീറ്റ് രൂപികരിച്ച് തോറബോറയെയും പോരാളികളെയും തകര്‍ക്കുമെന്നാണ് കത്തുകൈപ്പറ്റിയ ശേഷം ഭീഷണി മുഴക്കിയിരുന്നത്. തോറബോറയുടെ പ്രശസ്‌തിയിലും പോരാളികളുടെ ഐക്യത്തിലും കരുത്തിലും മുഴുത്ത അസൂയ പുലര്‍ത്തിയിരുന്ന ആ വിദ്വാന്‍ ഗ്രാഫിക് പോരാളിയുടെ കൂട്ടുപിടിച്ച് റെഡ്‌സ്‌ട്രീറ്റ് രൂപികരിക്കുമെന്നായിരുന്നു ആ പ്രഖ്യാപനം. ചിരഞ്‌ജീവിയുടെ പ്രജാരാജ്യം നിലവില്‍ വന്നതിന്റെ ഊറ്റത്തിലായിരുന്നു ആ പ്രഖ്യാപനം. പക്ഷേ പോരാളികള്‍ കരുതിയിരുന്നതിലും അധികമായിരുന്നു മുന്‍പോരാളിക്ക് തോറബോറയോടുണ്ടായിരുന്ന ശത്രുത. മൊസാദിന്റെ പണവും ആയുധവും കൈക്കലാക്കിയ ശേഷമാണ് തോറബോറയ്‌ക്കെതിരേ പ്രവര്‍ത്തിക്കുകയും പത്തിനകല്‍പ്പനകള്‍ പരസ്യമായി ലംഘിക്കാന്‍ ധൈര്യം കാണിക്കുകയും ചെയ്‌തെന്ന് പകല്‍പ്പോലെ ഇപ്പോള്‍ വ്യക്തമാവുന്നു. ഊതിയാല്‍ തെറിക്കുന്ന ഒന്നുരണ്ടുപേരുടെ കൂട്ടുപിടിച്ച് യുദ്ധസന്നാഹമൊരുക്കുകയാണാ പാവം. ഗ്രാഫിക് റെഡ്‌സ്‌ട്രീറ്റുകാരന്‍ തോറബോറയ്‌ക്കെതിരേ നിഴല്‍യുദ്ധമാണ് ചെയ്യുന്നത്. അതിനു വേണ്ടി യുദ്ധക്കളത്തില്‍ വിതരണം ചെയ്‌ത ചിത്രങ്ങളിലൊന്നു നോക്കൂ

പൊട്ടിപ്പാളീസായ സ്റ്റൈല്‍ മന്നന്‍ രജനിയുടെ ചിത്രങ്ങളായ ബാബയുടെയും കുചേലന്റെയും ഗതിതന്നെയാവും റെഡ്‌സ്‌ട്രീറ്റിനെന്നും പ്രവചിച്ചുകൊണ്ട് തോറബോറ പോരാളികള്‍.
ഒപ്പ്.
1 comment:
:)
Post a Comment