
നാളെ ബെയ്‌ജിങില്‍ കലാമാമാങ്കമായ ഒളിംപിക്‌സിന് ചിറകുകള്‍ വിരിയും. എട്ടുകളുടെ കൂട്ടങ്ങള്‍ സംഗമിക്കുന്ന ആ അസുലഭ മുഹൂര്‍ത്തത്തിനു കണ്ണും കാതുമോര്‍ത്തിരിക്കുന്ന ലോകകായിക പ്രേമികള്‍ക്കു മുമ്പില്‍ വിവാഹിതരാവാന്‍ കാത്തിരിക്കുന്ന പതിനാറായിരത്തിലധികം ചൈനക്കാര്‍ കൂടി ആവുമ്പോള്‍ അതിന്റെ മധുരം ഇരട്ടിയാണ്. പത്രത്താളുകളില്‍ വിവാഹത്തിന് അപേക്ഷ സമര്‍പ്പിക്കാനെത്തിയവര്‍ മണിക്കൂറുകള്‍ ഓഫിസുകള്‍ക്കു മുമ്പില്‍ ക്യൂ നിന്ന വാര്‍ത്ത കൗതുകം ജനിപ്പിച്ചിരുന്നു.ചൈനക്കാരുടെ ഭാഗ്യനമ്പറായ 8കള്‍ ഒരു കൂട്ടമായി മുന്നിലെത്തുമ്പോള്‍ ന്യായമായും നമുക്കവരെ പിന്തുണക്കാം. അത്തരം വാര്‍ത്തകള്‍ പലരീതിയില്‍, ഭാവത്തില്‍ കണ്ടിരിക്കുമ്പോഴാണ് അവിചാരിതമായി ചീഫ് കമാന്‍ഡര്‍ ഒരു വാര്‍ത്ത അറിയിക്കുന്നത്. ആ എട്ടുകളുടെ കൂട്ടം സമാഗതമാവുമ്പോള്‍ താനും ഒരു വാര്‍ഷികത്തെ 'ആഘോഷി'ക്കാന്‍ തയ്യാറെടുക്കുകയാണെന്ന്.പോരാളികള്‍ക്ക് ആ വാര്‍ത്തയെക്കുറിച്ച് ആകാംക്ഷ ഉണ്ടായില്ല എന്നു പറഞ്ഞാല്‍ അതു കളവാണ്. ഒടുവിലാ സത്യം കമാന്‍ഡര്‍ വ്യക്തമാക്കി. താന്‍ വിവാഹിതനായതിന്റെ മൂന്നാം വാര്‍ഷികമാണ് 08-08-08. 'ആഘോഷമാണോ' 'ദുരന്തമാണോ' കടന്നുവരുന്നതെന്ന കാര്യത്തില്‍ മാത്രം തോറബോറയില്‍ സംശയം ബാക്കി. ഏതായാലും മൂന്നുദിവസത്തെ ലീവ് വാങ്ങി കമാന്‍ഡര്‍ സ്വദേശമായ തൃക്കരിപ്പൂരിലേക്ക് ഇന്ന് (07-08-08)യാത്രയായി. (ഇവിടെയോരോരുത്തര്‍ വിവാഹവാര്‍ഷികം ആഘോഷിക്കുമ്പോള്‍ ബാക്കിയുള്ളവര്‍ ഒരു പെണ്‍കുട്ടിയെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുന്നു എന്നതാണ് ബാച്ചിലേഴ്‌സിന്റെ വിഷമം.) എന്തായാലും വേണ്ടില്ല, ആഘോഷങ്ങള്‍ കഴിഞ്ഞുവരുമ്പോള്‍ വിരുന്നൊരുക്കണം എന്ന ആവശ്യത്തെ ഒരു നിബന്ധനയായി കമാന്‍ഡര്‍ക്കു മുമ്പില്‍ വച്ചിട്ടുണ്ടെന്ന ആശ്വാസം മാത്രമാണ് പോരാളികള്‍ക്കുള്ളത്. ഒപ്പം സന്തുഷ്ടപൂര്‍ണമായ വിവാഹജീവിതം ആശംസിക്കുകയും അതിനുവേണ്ടി പ്രാര്‍ഥിക്കുകയും. ചീഫ് കമാന്‍ഡറും കുടുംബവും തികയ്‌ക്കട്ടെ സെഞ്ച്വറി അല്ലേ.....ഒരിക്കല്‍ കൂടി ..ആഗതമാവുന്ന വിവാഹവാര്‍ഷികത്തിന് പോരാളികളുടെ ആശംസകള്‍. കമാന്‍ഡര്‍ വിജയിക്കട്ടെ...
2 comments:
8/8/8
ആശംസകള്‍
കുഞ്ഞുകഥാമത്സരത്തിലേക്ക് നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com
Post a Comment