
കോതമംഗലം: വീടുകളില്‍ നിന്നും കണ്ണാടി മോഷ്ടിക്കുന്ന കുരങ്ങ് നാട്ടുകാര്‍ക്ക് കൗതുകവും ഭീഷണിയുമാകുന്നു. വനമേഖലക്കടുത്ത വടാട്ടുപ്പാറ ചക്കിമേട്ടിലാണ് സംഭവം. വീടുകളിലെ കണ്ണാടികള്‍ മോഷ്ടിക്കുന്നതില്‍ പ്രത്യേക താല്‍പര്യം കാണിക്കുന്ന പെണ്‍കുരങ്ങ് ചക്കിമേട് തവരക്കാട്ട് മത്തായിയുടെ തെങ്ങില്‍ മുകളിലാണ് ഒരാഴ്‌ചയായി താമസം. വനത്തില്‍ നിന്നും വന്നെത്തിയ ഇവളുടെ പ്രധാന വിനോദം സ്വന്തം മുഖവും ശരീരവും കണ്ണാടിയില്‍ കണ്ട് ആസ്വദിക്കലാണ്. കാഴ്‌ചയില്‍ പൂര്‍ണ ഗര്‍ഭിണിയെന്ന് തോന്നിക്കുന്ന ഈ കുരങ്ങ് പരിസരത്തെ കണ്ണാടികള്‍ മാത്രമല്ല, ഭക്ഷണ സാധനങ്ങളും അടിച്ചുമാറ്റാന്‍ വിരുതുള്ളവളാണ്. മോഷണം ഭയന്ന് പരിസരവാസികള്‍ വീട്‌പൂട്ടി സൂക്ഷിച്ചെങ്കിലും ഓടിളക്കി അകത്ത് കടക്കുന്ന ഇവള്‍ മോഷണം തുടര്‍ന്നുവരികയാണ്. പരിസരത്തുള്ളവര്‍ ആഹാരം നല്‍കിയാലും പറ്റുമെങ്കില്‍ വീടിനുള്ളില്‍ കയറി മോഷ്ടിക്കുകയും ചെയ്യും. മിക്കവാറും എല്ലാ വീടുകളിലെയും കണ്ണാടി ഇവള്‍ അപഹരിച്ചുകഴിഞ്ഞു. ഇടവേളകളിലും രാവിലെയും കണ്ണാടി നോക്കി സൗന്ദര്യം ആസ്വദിക്കുന്ന ഇവളുടെ പ്രവൃത്തികള്‍ കണ്ട് ആഹ്‌്‌ളാദിക്കുന്നവര്‍ക്കു പോലും ഈ സുന്ദരി എപ്പോഴാണ് അക്രമകാരിയാവുകയെന്ന പേടി ഇല്ലാതില്ല.
തേജസ് 05-09-08
2 comments:
കള്ളി, കരുംകള്ളി, കൊരങ്ങച്ചി... അവളെ ഒരു മോന്ത...നല്ല ചേല്............
കുരങ്ങു സുന്ദരി ആളു കൊള്ളാമല്ലോ
Post a Comment