Friday 2 May 2008
നുഴഞ്ഞുകയറ്റം തുടങ്ങി
വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് കഞ്ഞികുടി മുട്ടിച്ചു പാര്‍ട്ടിക്കാര്. എന്നാലും സാരമില്ല. പോരാളികള്‍ കുറേപ്പേര്‍ തിരിച്ചെത്തി.(എത്തിച്ചു എന്നു പറയുന്നതാവും ശരി. വീട്ടില്‍പോയാല്‍ പിന്നെ വരാന്‍ തോന്നില്ല. അതാണു കാരണം.) ഞാന്‍ വീണ്ടും ആള്‍ക്കൂട്ടത്തില്‍ തിരിച്ചെത്തി.(അല്ല. ആള്‍ക്കൂട്ടം എന്റരികിലെത്തി.) തോറബോറയിലെ പത്തിന കല്‍പ്പനകള്‍ എഴുതി തയ്യാറാക്കി ഔദ്യോഗിക ബ്ലോഗില്‍ പോസ്‌റ്റുചെയ്‌തതിനു പിറകെ നുഴഞ്ഞുകയറ്റം ആരംഭിച്ചു എന്നതാണ് പുതിയ വിശേഷം. എമണ്ടകന്‍ ബാഗും തൂക്കി വളിച്ച ചിരിയും ഷേക്ക്‌ഹാന്‍ഡും തന്ന് ഓരോരുത്തര്‍ എത്തിത്തുടങ്ങി. സാരമില്ല. കുറേ സ്ഥലം ബാക്കിയുണ്ട് തോറബോറയില്‍. പിന്നെ പോരാളികളുടെ എണ്ണവും കൂടുമല്ലോ. ഇനി നടുവു നിവര്‍ത്തി ആരോടും ആരാടാ എന്നെ തല്ലാന്‍(അല്ല..ഞങ്ങളെ തല്ലാന്‍ ) എന്നു ചോദിക്കാമല്ലോ..അല്ലേ?
Subscribe to:
Post Comments (Atom)
2 comments:
നിങ്ങളും പോരാളികളോ? ആര്‍ക്കും എപ്പോഴും നുഴഞ്ഞുകയറാവുന്നതാണോ നിങ്ങളുടെ തോറാബോറാ... ഇത് വെറും ബോറാ.... അഖിലലോക പോരാളികളെ ശക്തരാകുവിന്‍.....
അല്ല മിസ്‌റ്റര്‍, എന്താണിത്ര സംശയം? ഇതാണ് യഥാര്‍ഥ തോറബോറ. വാക്കുകള്‍കൊണ്ടു വെടിയുതിര്‍ക്കുകയും പോരാളികളുടെ ഉറക്കംകെടുത്തുകയും ചെയ്യുന്ന ഗ്വണ്ടാനമോ അതു തോറബോറ തന്നെയാണ്. ഇനിയും സംശയം ബാക്കിനില്‍ക്കുന്നുവെങ്കില്‍ നേരില്‍ വരിക....ക്ഷണമായി കരുതിയാല്‍ മതി(ക്ഷണനമല്ല.)
ചീഫ് കമാന്‍ഡറിനു വേണ്ടി
Post a Comment