%5B1%5D.jpg)
പരിചയപ്പെടുത്തുമ്പോള്‍ തോറബോറയുടെ വലത്തേമൂലയില്‍ തലയില്‍ തൊപ്പിധരിച്ച് ബുള്‍ഗാന്‍ വച്ച്(സൂക്ഷിച്ചുനോക്കിയാലേ കാണൂ) ഒരു കുഞ്ഞിപ്പയ്യന്റെ പടം കൊടുത്തിരുന്നു. മലപ്പുറംകാരനായ സൈനുല്‍ ആബിദ്....നെഞ്ചില്‍ കൂടുകെട്ടിയ എം.ബി.എ മോഹം പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞമാസം ഒടുവില്‍ മലയാളക്കര കടന്നിരിക്കുന്നു ആ വിദ്വാന്‍. ഇനി തോറബോറയുടെ കത്തികള്‍ക്ക് 'താല്‍പ്പര്യത്തോടെ' കേട്ടിരിക്കാന്‍ ആരാണുള്ളതെന്ന ചോദ്യം ബാക്കിയാവുകയാണ്. വേണ്ടത്ര തയ്യാറെടുപ്പുകള്‍ എടുക്കുന്നതിനു മുമ്പേ പൊടുന്നനെ ഞങ്ങള്‍ തോറബോറയുടെ പോരാളികളെ വിട്ടുയാത്രയാവുകയായിരുന്നു ബാംഗ്ലൂരിന്റെ തിരക്കുകളിലേക്ക്, പഠനത്തിന്റെയും. അംഗത്വം റദ്ദാക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല. ചീഫ് കമാന്‍ഡര്‍ അതേപ്പറ്റി ചോദിക്കുകയുമുണ്ടായില്ല. അതുകൊണ്ടുതന്നെ പഴയ പോരാളിയായി തന്നെ തോറബോറയുടെ വലത്തേമൂലയിലെ ആ ബുള്‍ഗാന്‍ വച്ച പയ്യന്‍ അവിടെയുണ്ടാവും. ഇനിയൊരു തീരുമാനം എടുക്കുന്നതുവരെ. ആഘോഷങ്ങള്‍ക്ക് മാറ്റുപകരാന്‍ ഇടയ്‌ക്കൊരു റോമിങ് കോള്‍, തിരക്കിട്ട സംസാരം, സ്‌നേഹാന്വേഷണങ്ങള്‍.....പോരാളികള്‍ ചിതറിപ്പോവാതിരിക്കട്ടെ ഒരു നിമിഷത്തേക്കുപോലും. നാളെ കൂടുതല്‍ മെച്ചപ്പെട്ട ജോലിയുമായി തലയുയര്‍ത്തി തിരിച്ചുവരുമ്പോള്‍ പഴയ കാലത്തിന്റെ കുസൃതികള്‍ ഓര്‍ക്കാന്‍ തോറബോറയെന്ന ഈ ലോകത്തിലെ ഫോട്ടോകളും പോസ്‌റ്റുകളും ബാക്കിയാവുമെന്ന പ്രതീക്ഷ മാത്രം ബാക്കിയാക്കി. എല്ലാ പോരാളികള്‍ക്കും വേണ്ടി.....ആശംസകളോടെ...(കമാന്‍ഡറുടെ അനുമതിയുമുണ്ട് കേട്ടോ...)